ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇരട്ട മെഡല്‍ നേട്ടവുമായി എലെയ്ന്‍ ആന്‍ നവീന്‍
പുല്‍പ്പള്ളി: ഡല്‍ഹിയില്‍ ലീല അംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടന്ന ഇരുപത്തി മൂന്നാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടത്തോടെ പുല്‍പ്പള്ളി സ്വദേശി എലെയ്ന്‍ ആന്‍ നവീന്‍.മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സെപ്തംബറില്‍ ബള്‍ഗേറിയയില്‍ വച്ച് നടക്കുന്ന വേള്‍ഡ് പഞ്ചഗുസ്തി മത്സരത്തില്‍ എലെയ്ന്‍ ഇന്ത്യന്‍ ജേഴ്സിയണിയും.പെണ്‍ കുട്ടികളുടെ സബ് ജൂനിയര്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇടത് കയ്യില്‍ സ്വര്‍ണ്ണമെഡലും വലത് കയ്യില്‍ വെങ്കല മെഡലും നേടി.
നീര്‍വാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് അധ്യാപനായ നവീന്‍ പോളിന്റെയും പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക ഷെറില്‍ തോമസിന്റെയും മകളാണ് ലെയ്ന്‍ ആന്‍ നവീന്‍.





Leave a Reply