August 19, 2026

ടൗണ്‍ഷിപ്പ് നിര്‍മാണ പുരോഗതി മന്ത്രി ഒ ആര്‍ കേളു വിലയിരുത്തി

0
dfdf
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം നടക്കുന്ന ടൗണ്‍ഷിപ്പിന്റെയും മാതൃക വീടുകളുടെയും നിര്‍മ്മാണ പുരോഗതി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു വിലയിരുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണമെന്ന് ചൊവ്വാഴ്ച്ച സ്ഥലം സന്ദര്‍ശിച്ച മന്ത്രി നിര്‍ദ്ദേശം നല്‍കി. അഞ്ച് സോണുകളായി തിരിച്ച് നിര്‍മ്മാണം നടക്കുന്ന എല്‍സ്റ്റണില്‍ ആദ്യ സോണില്‍ 140 വീടുകളാണ് നിര്‍മ്മിക്കുന്നത്. ആദ്യ സോണിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏഴു സെന്റ് വീതമുള്ള 99 പ്ലോട്ടുകള്‍ തിരിച്ചു. ഇതില്‍ 30 വീടുകളുടെ അടിത്തറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിന്റെ ഭാഗമായി കെഎസ്ഇബി നിര്‍മ്മിക്കുന്ന 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന നടത്തി. 64 ഹെക്ടര്‍ ഭൂമിയില്‍ തയ്യാറാകുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ യിലായി 410 വീടുകളാണ് ഒരുങ്ങുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *