May 6, 2026

റൂസ കോളേജ് ;സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍ അവസാനിപ്പിക്കണം, കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കണം പി.ടി സിദ്ധീഖ്

0
grt
By ന്യൂസ് വയനാട് ബ്യൂറോ

 

റൂസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട ഗവ:മോഡല്‍ ഡിഗ്രി കോളേജ് (റൂസ കോളേജ് ) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നും കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്.
2018 ലെ മന്ത്രിസഭ യോഗ തീരുമാന പ്രകാരം പേര്യ വില്ലേജില്‍ അനുവദിക്കപ്പെട്ടതും 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിട്ടതുമാണ് കോളേജ്.ജില്ലയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് സഹായകരമായേക്കാവുന്ന റൂസ കോളേജിന്റെ നിര്‍മാണവും ക്ലാസ് ആരംഭവും ഇനിയും വൈകിപ്പിക്കാതെ ഉടന്‍ തന്നെ കോളേജ് യാഥാര്‍ഥ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജൂലൈ മാസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ 4 കോഴ്‌സുകളുമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തന മാരംഭിക്കുമെന്നും ഒരു കൊല്ലം കൊണ്ട് കോളേജിന് സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നുമെല്ലാം അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീല്‍, എം.എല്‍.എ ഒ ആര്‍ കേളു തുടങ്ങിയവര്‍ വീരവാദം മുഴക്കിയിരുന്നു.

എന്നാല്‍ വര്‍ഷം 7 കഴിഞ്ഞിട്ടും ആ വാഗ്ദാനം നടപ്പിലായിട്ടില്ലന്ന് മാത്രമല്ല ഇപ്പോള്‍ വീണ്ടും ത്രിശ് ലേരി വില്ലേജില്‍ കോളേജ് നിര്‍മിക്കുമെന്ന് വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *