April 28, 2026

മഴ: 70 ശതമാനം മുന്നൊരുക്ക പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ്

0
xccxcx
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ ത്വരിതപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗം. 70 ശതമാനത്തോളം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും ബാക്കി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ വിന്നി ജോണ്‍ വ്യക്തമാക്കി.അടയാള ബോര്‍ഡ് സ്ഥാപിക്കല്‍, കാട് വെട്ടല്‍ എന്നിവ മുഴുവനായും പൂര്‍ത്തിയാക്കി. ഓവുചാല്‍ വൃത്തിയാക്കല്‍, മരച്ചില്ല മുറിക്കല്‍, റോഡിനോടും നടപ്പാതയോടും ചേര്‍ന്ന ഭാഗം വൃത്തിയാക്കല്‍ തുടങ്ങിയവ പുരോഗമിക്കുകയാണ്. റണ്ണിംഗ് കോണ്‍ട്രാക്റ്റ് (ആര്‍സി) പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ നടത്തുന്നത്.

വകുപ്പിന് കീഴിലുള്ള കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്ന് സബ് ഡിവിഷനുകളിലും മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മഴസമയത്ത് ഉണ്ടാകുന്ന പരാതികള്‍ അന്നു തന്നെ തീര്‍പ്പാക്കുന്ന രീതിയില്‍ പ്രീ-മണ്‍സൂണ്‍ കരാറുകാരെ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റോഡിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കുന്ന പ്രവൃത്തി 80% പൂര്‍ത്തിയായി. ജല അതോറിറ്റിയുടെ പൈപ്പിലെ ചോര്‍ച്ച മൂലമുണ്ടാകുന്ന കുഴികള്‍ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള നടപടികളും തുടങ്ങി. റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പിലാക്കാത്ത റോഡുകളില്‍ പ്രീ-മണ്‍സൂണ്‍ പ്രവര്‍ത്തി മുഖേന റോഡ് സംരക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *