April 28, 2026

ഗുഡ് മോര്‍ണിംഗ് കളക്ടര്‍’ പരിപാടിയില്‍ സംവദിച്ച് ഡോ മൂപ്പന്‍സ് കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

0
df
By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് ജില്ലാ കളക്ടറുടെ ‘ഗുഡ് മോര്‍ണിംഗ് കളക്ടര്‍’ സംവാദ പരിപാടിയില്‍ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങള്‍ നടത്തി മേപ്പാടി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക അവബോധം വളര്‍ത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമുള്ള മെഡിക്കല്‍ ക്യാമ്പുകളിലും ബോധവത്കരണ പരിപാടികളിളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അഭിപ്രായപ്പെട്ടു.

ഗുഡ് മോര്‍ണിംഗ് കളക്ടര്‍ സംവാദ പരിപാടിയില്‍ ആദ്യമായാണ് എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഫാര്‍മകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ രാഗേഷിന്റെ നേതൃത്വത്തില്‍ 2022 ബാച്ചിലെ 15 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഗുഡ് മോര്‍ണിംഗ് കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *