April 28, 2026

ലോകതേനീച്ച ദിനാചരണം സംഘടിപ്പിച്ചു

0
IMG_20250521_192213
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മെ പോഷിപ്പിക്കുന്ന തേനീച്ച എന്ന പ്രമേയം അടസ്ഥാനമാക്കി അമ്പലവയൽ കാർഷകകോളേജിൻ്റെ സഹകരണത്തോടെ സെൻ്റർ ഫോർ യൂത്ത് ഡെവലപ്പ്മെൻ്റ്, വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ അമ്പലവയൽആർ എ ആർ എസിൽ വെച്ച് ലോകതേനീച്ച ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റ ഉദ്ഘാടനം അമ്പല വയൽ ആർ എ ആർ എസ് സി ഒ എ ആൻ്റ് കോളേജ് ഡീൻ ഡോ. യാമിനി വർമ്മ നിർവഹിച്ചു. കാർഷിക കോളേജ് അദ്ധ്യാപകരായ പ്രൊ. ഡോ. രാജൻ, ഡോ. സുദർശന റാവു , അതുല്യ എം.എം.,അഷിത് രാജ്, ലിപി സക്കറിയ, വിദ്യാർത്ഥികളായ പി. അച്ച്യുത് എന്നിവർ സംസാരിച്ചു. ലോകതേനീച്ച ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സെൻ്റർ ഫോർ യൂത്ത് സെവലപ്പ്മെൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടറും വയനാട് ഗ്രാമവികാസ് എ എഫ് പി ഒ ചെയർമാനുമായ കെ ജയശ്രീ ക്ലാസ്സെടുത്തു. ചടങ്ങിൽ കാർഷിക കോളേജ് ആരംഭിക്കുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പദ്ധതി ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *