April 28, 2026

സ്കൂൾ കെട്ടിട ഉദ്ഘാടനം 23ന് 

0
IMG_20250521_191844
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വാളാട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഗവ: പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിട ഉദ്ഘാടനവും, നൂറാം വാർഷികാഘോഷ ഉദ്ഘാടനവും മെയ് 23 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.10 മണിക്ക് നടക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസി: സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും.ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയാകും. അക്കാദമിക മേഖലയിലും, മറ്റ് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും, കലാ വിരുന്നും ഉണ്ടാകും. പി ടി എ പ്രസി: അസീസ് വാളാട്, സ്വാഗതസംഘം ചെയർമാൻ വി സി മൊയ്തു, മോയിൻ കാസിം, കെ കെ മനോജ്, പ്രിൻസി ജോസഫ്, സൗമ്യ ഷാജി എന്നിവർ സംബന്ധിച്ചു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *