ശ്രീധരൻ്റെ മരണം നഷ്ട്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരണപ്പെട്ട തൻ്റെ ഭർത്താവ് ശ്രീധരന് പ്രഖ്യാപിച്ച ആനൂകൂല്യങ്ങൾ ഒന്നും ഇതുവരെയായും ലഭിച്ചില്ലെന്ന് ഭാര്യ ആറാട്ടുതറ, തോട്ടുങ്കൽ ലീല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു,
മാർച്ച് 12 നാണ് വള്ളിയൂർക്കാവ് ജഗ്ഷനിൽ വെച്ച്, അശ്രദ്ധമായി ഓടിച്ച പോലീസ് വാഹനം ഇടിച്ച് ഭർത്താവ് മരണപ്പെട്ടത്. താൻ നിത്യ രോഗിയും ഹാർട്ട് പേഷ്യൻ്റും കിട്‌നി തകരാർ, ബി.പി, തുടങ്ങിയ പലവിധ അസുഖങ്ങളാലും ചികിത്സയിലാണ്
ചികിത്സ സംബന്ധമായ കാര്യങ്ങൾക്കും, നിത്യ ചിലവുകൾക്കും ഭർത്താവായ ശ്രീധരൻ്റെ വരുമാനമായിരുന്നു 63 വയസ്സായ തൻ്റെ ഏക ആശ്രയം.
ഭർത്താവിൻ്റെ മരണശേഷം ചിലവിനും ചികിത്സക്കും യാതൊരു ഗതിയുമില്ലാതെ വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്,
പോലീസ് ജീപ്പ് ഡ്രൈവറുടെ നിരുത്തരവാദിത്തപരമായ ഡ്രൈവിംഗ് മൂലമാണ് ഭർത്താവ് മരിക്കാനിടയായതും നിരാലമ്പയായിട്ടുള്ളതും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീട് സന്ദർശിച്ച മന്ത്രി ഒ ആർ കേളു താത്ക്കാലിക ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് മക്കളായ ടി എസ് ഷീബയും, ടി എസ് റീനയും ആരോപിച്ചു.





Leave a Reply