May 6, 2026

ജാനാധിപത്യ രീതിയില്‍ മദ്രസ തെരഞ്ഞെടുപ്പ് നടത്തി

0
fggd
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട :ഈസ്റ്റ് വെള്ളിലാടി ഹിദായത്തുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ എന്നീ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് മുഴുവന്‍ ഇലക്ഷന്‍ നിയമങ്ങളും പാലിച്ച് നടത്തി.ജാനാധിപത്യ രീതിയില്‍ വേട്ട് ചെയ്യാനുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 5 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സമ്മതിദാനവകാശം വിനിയോഗിക്കുന്നതിന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും വിവരിക്കുന്ന സ്‌പെഷ്യല്‍ മീറ്റിങ്ങിന് ഉസ്താതുമാര്‍ നേതൃത്വം നല്‍കി.

170 വേട്ടര്‍ മാരുള്ള മദ്‌റസ വെള്ളമുണ്ട റൈഞ്ചില്‍ തന്നെ മികച്ച മദ്‌റസയാണ്. ഇലക്ഷന്‍ വര്‍ക്കടക്കമുള്ള കാര്യങ്ങള്‍ക്ക് ഉസ്താതുമാരും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി… സദര്‍ സലീം ഫൈസി ഖത്വീബ് അബൂ സ്വാലിഹ് ബാഖവി നാസര്‍ മുസ്ലിയാര്‍ സാബിത്വ് ഗസ്സാലി
മുഹമ്മദലി സുഹ് രിഎന്നിവര്‍ തെരഞ്ഞെടുപ്പിന് വേണ്ട നിര്‍ദേഷം നല്‍കി

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *