വയനാട് സോലേസ് സ്‌നേഹയാത്ര നടത്തി
മുട്ടില്‍:വയനാട് ജില്ലയില്‍ 18 വയസ്സിന് താഴെയുള്ള തീരാ രോഗികളായ – കിടപ്പുരോഗികളായ കുട്ടികളുടെ ക്ഷേമത്തിനു സോലേസിലില്‍ സ്‌നേഹയാത്ര നടത്തി.കര്‍മ്മ അവാര്‍ഡ് ജേതാവ് ഷീബ അമീറിനാല്‍ സ്ഥാപിതമായ മുട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോലേസിലാണ് സ്‌നേഹയാത്ര നടത്തിയത്. വയനാട് സൊലേസ് ഓഫീസില്‍ നിന്നും സോലേസ് യൂത്ത് വളണ്ടിയേഴ്‌സടക്കം 100 ഓളം പേരടങ്ങുന്ന ആളുകള്‍ യാത്ര ആരംഭിക്കുകയും, പാക്കം സ്‌കൂളില്‍ ഉദ്ഘാടന ചടങ്ങ് നടത്തുകയും ചെയ്തു.
വീടിനുള്ളില്‍ തന്നെ തീരാരോഗികളായി കഴിയുന്ന കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് സൊലേ സ് അവരുടെ മാതാപിതാക്കളെയും ചേര്‍ത്ത് സ്‌നേഹ യാത്ര നടത്തിയത്.സൊലേസ് വയനാട് കേസ് വര്‍ക്കര്‍ ആയ സ്വാതി സ്വാഗതം പറഞ്ഞു . സീനിയര്‍ വോളന്റീയേഴ്‌സായ ആലി കോയയും , ഷിബിയും കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സൊ ലേസിനെ കുറിച്ച് സംസാരിച്ചു. പാക്കം സ്‌കൂള്‍ അധ്യാപകര്‍ ആശംസകള്‍ പറഞ്ഞു . യൂത്ത് ജോയിന്റ് കണ്‍വീനര്‍ ആഷിഫ് നന്ദി പറഞ്ഞു. പ്രഭാതഭക്ഷണത്തോടെ സൊലേസ് കുഞ്ഞുങ്ങളെയും കൊണ്ട് വിനോദസഞ്ചാര കേന്ദ്രമായ കാരാ പുഴയിലേക്ക് സ്‌നേഹ യാത്രക്ക് കൊണ്ട് പോയി.സ്‌നേഹ യാത്രയില്‍ സൊലേസിലെ തീരാ രോഗികളായ കുഞ്ഞുങ്ങളും, കുട്ടികളും അവരുടെ മാതാപിതാക്കളും വോളന്റീയേഴ്‌സും പങ്കെടുത്തു .
കുട്ടികളുടെ കലാപരിപാടികളും നടത്തി . ഉച്ച ഭക്ഷണത്തോടെ പ്രോഗ്രാം അവസാനിപ്പിച്ചു.





Leave a Reply