June 19, 2026

മൂന്നര ടണ്ണോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

0
site-psd
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ:എക്‌സൈസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇന്നലെ കെഎ നമ്പര്‍ മിനി ലോറിയില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോള്‍ മൂന്നര ടണ്ണോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.മാനന്തവാടി വാളാട് സ്വദേശി സഫീര്‍ എന്‍.എ (36) ഓടിച്ച ട്രക്കില്‍ കാലിതീറ്റയാണ് ലോഡെന്ന് പറഞ്ഞതില്‍ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.ഇയാള്‍ മുന്‍ കഞ്ചാവ് കേസുകളുലും പ്രതിയാണ്.പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതിയും സഹിതം ബത്തേരി എസ് എച്ച്.ഒ യ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

കവറിങ്ങ് ലോഡായ 40 ചാക്ക് ബിയര്‍ വേസ്റ്റ് കൊണ്ട് മറച്ച രീതിയില്‍ 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളിലുമായി ഒരു തരത്തിലും പുറത്ത് നിന്ന് കണ്ടു പിടിക്കാന്‍ പറ്റാത്ത നിലയില്‍ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ കടത്തിയാത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ് , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ കെ.എം പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് ഇ.ബി വിപിന്‍ പി എന്നിവര്‍ പരിശോധന നടത്തിയ പാര്‍ട്ടിയിലുണ്ടായിരുന്നു.

സ്‌ട്രൈക്കിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി ഡി സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികുമാര്‍ പി.എന്‍ എന്നിവരും പരിശോധനയ്ക്ക് സഹായിക്കാന്‍ സ്ഥലത്തെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *