May 25, 2026

ജലജന്യ രോഗങ്ങക്കെതിരെ പ്രതിരോധവുമായി പടിഞ്ഞാറത്തറ പഞ്ചായത്ത്

0
IMG_20250524_200323
By ന്യൂസ് വയനാട് ബ്യൂറോ

ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് പൊതുജലസ്രോതസുകളുടെ ക്ലോറിനേഷനൊരുങ്ങി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. മഴയെത്തും മുമ്പെ വൃത്തിയാക്കണം നാടും നഗരവും വീടും പരിസരവുമെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ ബാണാസുരസാഗര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് വിവിധ ഉന്നതികളിലേക്ക് വിതരണം ചെയ്യുന്നത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പന്തിപ്പൊയില്‍, ആലങ്കണ്ടി, ചെറിയ നരിപ്പാറ, വലിയ നരിപ്പാറ, തെങ്ങുംമുണ്ട, ചെമ്പകമൂല, പാണ്ടങ്ങോട്, കപ്യാര്‍ക്കുന്ന്, പടിഞ്ഞാറത്തറ ടൗണ്‍, 13-ാം മൈല്‍, കാപ്പുണ്ടിക്കല്‍, ഞേര്‍ല്ലേരി, വീട്ടികാമൂല തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേഷന്‍ ചെയ്യും. 2024-ല്‍ പഞ്ചായത്തിലെ 130 ലധികം ആളുകള്‍ക്ക് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യതക്ക് മുന്‍കരുതലായാണ് ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി ക്ലോറിനേഷന് നടപടി സ്വീകരിച്ചത്. മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായി നിരവധി തവണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വിവാഹങ്ങള്‍, മറ്റ് പരിപാടികള്‍ക്ക് ഒരുക്കുന്ന ഭക്ഷണത്തോടൊപ്പം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാന്‍ പഞ്ചായത്ത് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പും പഞ്ചായത്തും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, റിസോര്‍ട്ടുകളിലെ ജലപരിശോധന നടത്തുന്നുണ്ട്. വയറിളക്ക രോഗങ്ങളുള്ളവര്‍ക്ക് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ഒആര്‍എസ് നല്‍കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വ്യാപാരികള്‍, ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് പ്രത്യേക ആരോഗ്യ പരിപാലന പരിശീലനവും നല്‍കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news