May 25, 2026

ദേശീയ പാത 766 നായ്ക്കട്ടിയിൽ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

0
IMG_20250524_200645
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി:ദേശീയ പാത 766 ൽ നായ്ക്കട്ടി നൂൽപ്പുഴ വില്ലേജ് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. നൂൽപ്പുഴ വില്ലേജ് ഓഫീസ് ജീവനക്കാരായ ലിജി (50), സിനി (37) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.നായ്ക്കട്ടിയിലെ മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നതിനായി ഉച്ച ഭക്ഷണ സമയത്ത് വില്ലേജ് ഓഫീസിൽ നിന്ന് ഇറങ്ങിയ ഇരുവരും പാതയോരത്തുകൂടെ നടന്നു പോകുന്നതിനിടെയാണ് അപകടം. പാതയോരത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ മുത്തങ്ങ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറിടിച്ചു. ഇടിയുടെ ശക്തിയിൽ ഈ സ്കൂട്ടർ തെറിച്ചുപോയി പാതയോരത്തുകൂടെ നടന്നു പോകുകയായിരുന്ന ഇരുവരുടെയും ദേഹത്ത് പതിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news