May 6, 2026

നിയമസഭ സമിതി ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി സിറ്റിംഗ് നടത്തി

0
fgd
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ
:നിയമസഭ സമിതി ജില്ലയില്‍ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി സിറ്റിംഗ് നടത്തി. ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എയുമായ ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എ പി ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിശോധിക്കുകയുംപരിഹാരം നിര്‍ദ്ദേശിക്കുകയുംചെയ്തു.

നടപടികള്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധതയോടെയും സഹകരണമനോഭാവത്തോടെയും സ്വീകരിക്കണമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മൃഗ സംരക്ഷണ/ക്ഷീര വികസന മേഖലയുടെ പുരോഗതി, അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നികുതി നിര്‍ണയത്തിലെ അപാകതക തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയുടെ പൊതുവികസനത്തിന് സഹായകരമായ നിലപാടുകള്‍ ശക്തിപ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചു.

വിനോദസഞ്ചാരത്തിന്റെ മറവില്‍ നടത്തുന്ന ഒറ്റപ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കുന്നതിനും കമ്മിറ്റിയില്‍ ധാരണയായി. ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ 2014 മുതല്‍ 2024 വരെയുള്ളസമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ജില്ലയുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശങ്ങളുടെ തല്‍സ്ഥിതി വിവരങ്ങള്‍ പരിശോധിച്ചു.

നിയമസഭ സമിതി അംഗങ്ങളായ, കോട്ടക്കല്‍ എംഎല്‍എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറ്റ്യാടി എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, എഡിഎം കെ ദേവകി, സെക്ഷന്‍ ഓഫീസര്‍ ടി സിന്ധു,സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ കെ ജി മിനിമോള്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ എം ജെ ബിജുക്കുട്ടന്‍,ഫിനാന്‍സ് ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ സജി തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജജ്, ജൂനിയര്‍ സൂപ്രണ്ട് സി പ്രമോദ്, ഓഡിറ്റ് സെക്ഷന്‍ അസിസ്റ്റന്റ്കെ എസ് സനുജ എന്നിവര്‍ നേതൃത്വം വഹിച്ചു.

ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ക്ഷീര വികസന ഓഫീസര്‍, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍, ആര്‍ആര്‍ തഹസില്‍ദാര്‍, പട്ടികജാതി/വകുപ്പ് ഓഫീസര്‍മാര്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *