പഞ്ചായത്ത് തല ശില്‍പശാല സംഘടിപ്പിച്ചു
വെള്ളമുണ്ട ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ബിഎംസി മെമ്പര്‍മാര്‍ പരിസ്ഥിതിയുമായി സഹകരിച്ച് സന്നദ്ധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മംഗലശ്ശേരി നാരായണന്‍ അധ്യക്ഷനായി.ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കുകയും അതു പ്രകാശനം ചെയ്യുവാനും ശില്പശാലയില്‍ തീരുമാനിച്ചു.
ലൈബ്രറി സെക്രട്ടറി ശില്പശാലയ്ക്ക് സ്വാഗതം അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഡിനേറ്റര്‍ പി ആര്‍ ശ്രീരാജ് ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ രീതിശാസ്ത്രങ്ങളെ കുറിച്ചും, ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രസക്തിയെയും പ്രാധാന്യത്തെക്കുറിച്ചും, ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗത്തിലെ വിവിധതരത്തിലുള്ള ഫോറങ്ങളെക്കുറിച്ചും വ്യക്തമാക്കി. തുടര്‍ന്ന് വന്നിരിക്കുന്ന വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായി മറ്റു നാലു പരിസ്ഥിതി വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വാര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിക്കുകയും. നിലവിലെ ജൈവവൈവിധ്യ രജിസ്റ്ററെ പഠിച്ചശേഷം ചെക്ക് ലിസ്റ്റുകള്‍ തയ്യാറാക്കുവാനും ന്യൂനതകള്‍ മനസ്സിലാക്കുവാനും തീരുമാനിക്കുകയും ചെയ്തു. ശില്പശാലയില്‍ അഭിനന്ദ് എസ് ദേവ്, ചന്ദ്രന്‍ മാസ്റ്റര്‍, സംരക്ഷക കര്‍ഷകന്‍ അയ്യൂബ് തോട്ടോളി, എന്നിവര്‍ സംസാരിച്ചു. നിലവില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത 32 വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി രൂപീകരിക്കുകയും. പഞ്ചായത്തിലെ വാര്‍ഡ് കമ്മിറ്റിയുടെ വിവരം ലഭ്യമാവുന്ന മുറക്ക്.





Leave a Reply