ലോക ആര്‍ത്തവ ശുചിത്വ ദിനാചരണം സംഘടിപ്പിച്ചു
അമ്പലവയല്‍ :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അടിവാരം അമ്പലകുന്ന് ഊരില്‍ ലോക ആര്‍ത്തവ ശുചിത്വ ദിനാചരണം സംഘടിപ്പിച്ചു. ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ പ്രമേയം ഒരുമിച്ച് ഒരു ആര്‍ത്തവ സൗഹൃദ ലോകത്തിനായി’ എന്നതാണ്. കളങ്കം അവസാനിപ്പിക്കുന്നതിനും ആരോഗ്യകരമായ ആര്‍ത്തവ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളും, വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദിനം മുന്‍ തൂക്കം നല്‍കുന്നു.
ഡോ അരുണ്‍ ബേബി ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്തു.
ഊര് മൂപ്പന്‍ ചിന്നപ്പന്‍ ട്രൈബല്‍ ഫെസിലിറ്റേറ്റര്‍ അശ്വിന്‍, ട്രൈബല്‍ പ്രൊമോട്ടര്‍ സുരേഷ്, ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു





Leave a Reply