സ്‌നേഹപൂര്‍വ്വം സ്‌നേഹസമ്മാനം വിതരണം ചെയ്തു
മാനന്തവാടി:
വയനാട് ഗവ: എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കര്‍മ്മയുടെ കീഴില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. സ്‌നേഹസമ്മാനം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി പഞ്ചായത്ത് പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കര്‍മ്മ ഇത്തരത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാറുണ്ട്.100 കുടുംബങ്ങളിലേക്കാണ് ഇത്തവണ കര്‍മ്മയുടെ സ്‌നേഹസമ്മാനം എത്തുന്നത്.
വിതരണ ഉദ്ഘാടനം കര്‍മ്മ ഭാരവാഹികളായ അന്‍ഷിദ്, ഷിബിന്‍ എന്നിവര്‍ ചേര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എല്‍സി ജോയ്ക്ക് സ്‌കൂള്‍ കിറ്റ് കൈമാറി നിര്‍വഹിച്ചു.അസീസ് വാളാട്, എംജി ബിജു,കമറുന്നിസ, പി എസ് മുരുകേശന്‍,ജോണി മറ്റത്തരാണി, റഷീദ് മാസ്റ്റര്‍,ആഗ്‌ന,സിദ്ധാര്‍ഥ്,സിനാന്‍, ഷാന,മനോജ് , തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply