May 25, 2026

പുകവലിയോട് നോ പറയാൻ തരിയോട്

0
IMG_20250531_194434
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: സമൂഹത്തിൽ പുകയിലയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും അതുവഴി വായിലെ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകി തരിയോട് ഗ്രാമപഞ്ചായത്തും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ബോധവൽക്കരണ ക്ലാസുകളും സൗജന്യ പരിശോധന ക്യാമ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

തരിയോട് ജി.എൽ.പി. സ്കൂളിൽ നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.ജി. ഷിബു അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല പുകയില വിരുദ്ധ സന്ദേശം നൽകി.

‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം സ്ക്രീനിംഗുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.

ജി.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ബിന്ദു തോമസ്, എൽ.എച്ച്.എസ്.ഒ. മിനി, ഇ.കെ. അഷ്മില, എം. നസ്രിയ, മൈമൂന ആക്കൻ, എ. ഫൗസിയ, എം. മഞ്ജുഷ, കെ.കെ. സുജാത, രാജേശ്വരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്. അശോകൻ സ്വാഗതവും ജെ.എച്ച്.ഐ. ഷിബു ഹസൻ നന്ദിയും പറഞ്ഞു. എം.എൽ.എസ്.പി. നഴ്സുമാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *