September 14, 2026

എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട് : കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍.അഞ്ചല്‍ റോഷന്‍ (32)നെയാണ് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കുറ്റ്യാടി ഭാഗത്തു നിന്നും കെ എല്‍ 56 എല്‍ 6271 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും 13. 86 ഗ്രാം എം ഡി എം എ യും 1.1 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ എസ് അഷ്റഫിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ കെ. പി അബ്ദുള്‍ അസീസ്, ഇ പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഇ. എ യൂനസ്, സി.പി.ഓ മാരായ പി.ആര്‍ സുധീഷ്, വിമല്‍ജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *