May 6, 2026

മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

പൊന്‍കുഴി:സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 15.1 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആര്‍ ടി സി ബസ്സിലെ യാത്രക്കാരനായ പടിഞ്ഞാറത്തറ സ്വദേശി രഹനാസ്. വി (29)യാണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവയനാട് എക്‌സൈസ് ഇന്റലിജിന്‍സിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌കോഡ്, വയനാട് എക്‌സൈസ് ഇന്റലിജെന്‍സ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമീര്‍.എസ്സിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി.കെ, അറസ്റ്റ് എക്‌സൈസ് (ഗ്രേഡ് ) അനില്‍കുമാര്‍ ജി,
പ്രിവന്റിവ് ഓഫീസര്‍ സാബു.സി.ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍ രഘു. എം. എ, ഷിനോജ്. എം. ജെ
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍
സുദിവ്യ ഭായി.ടി പി എക്‌സൈസ് ഡ്രൈവര്‍മാരായ സന്തോഷ് ടി.പി, പ്രസാദ്. കെ എന്നുവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *