ലോക പുകയില വിരുദ്ധ ദിനം; പുകയിലയോട് നോ പറയാന്‍ തരിയോട്
കാവുംമന്ദം: സമൂഹത്തില്‍ പുകയില ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും അതുവഴി വായിലെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുമായി ലോക പുകയില വിരുദ്ധ ദിനത്തില്‍ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. തരിയോട് ജി എല്‍ പി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി ജി ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല പുകയില വിരുദ്ധ സന്ദേശം നല്‍കി. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തില്‍ ഉടനീളം സ്‌ക്രീനിങ്ങുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന പരിപാടിയോട് ചേര്‍ന്നാണ് ക്യാമ്പയിന്‍ നടത്തപ്പെടുക. ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു തോമസ്, എല്‍ എച്ച് എസ് ഒ മിനി, ഇ കെ അഷ്മില, എം നസ്രിയ, മൈമൂന ആക്കന്‍, എ ഫൗസിയ, എം മഞ്ജുഷ, കെ കെ സുജാത, രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എച്ച് അശോകന്‍ സ്വാഗതവും ജെ എച്ച് ഐ ഷിബു ഹസന്‍ നന്ദിയും പറഞ്ഞു. എംഎല്‍എസ് പി നേഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി..





Leave a Reply