പ്രവേശനോത്സവം നടത്തി
പുല്‍പ്പള്ളി: പുല്‍പ്പള്ളി, ചെറ്റപ്പാലം സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു.പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടികളെ വിശിഷ്ടാതിഥികളും അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ദീപങ്ങള്‍ നല്‍കി സ്വീകരിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബീന ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സിനീഷ് തോമസ് അധ്യക്ഷനായി.
പ്രവേശനോത്സവ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ എം സി കാര്‍മല്‍ സ്വാഗതം ആശംസിച്ചു. കുഞ്ഞുങ്ങള്‍ ഈശ്വരന്റെ വരദാനമാണെന്നും അവരെ നല്ല മനുഷ്യരായി സമൂഹനന്മയ്ക്കുവേണ്ടി വളര്‍ത്തിക്കൊണ്ടുവരേണ്ടത് അധ്യാപകരുടെ കടമയാണെന്നും ഉദ്ഘാടക ഓര്‍മ്മിപ്പിച്ചു. ബാബു കണ്ടത്തിന്‍കര, (വാര്‍ഡ് മെമ്പര്‍), ഫാ. ബേസില്‍ കരനിലത്ത് (മലബാര്‍ ഭദ്രാസന സെക്രട്ടറി), കെ.ജി.തങ്കച്ചന്‍ (ട്രസ്റ്റി സെന്റ് മേരിസ് ചര്‍ച്ച്) , സ്‌കൂള്‍ മാനേജിംഗ് സെക്രട്ടറി പി പി റെജി, എന്നിവര്‍ ആശംസകള്‍പറഞ്ഞു . സ്റ്റാഫ് സെക്രട്ടറി ഷാര്‍മി തോമസ് നന്ദി പറഞ്ഞു.





Leave a Reply