September 13, 2026

പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി; റൂഹി മെഹസാബ് ഖനി ഉദ്ഘാടനം ചെയ്തു

0
IMG_20250603_214616
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പതിനൊന്നാം തണൽ നടന്നവരുടെ സംഗമം നടന്നു. പ്രകൃതി ദുരന്തങ്ങളായ ഉരുൾപൊട്ടൽ, മലയടിച്ചിൽ എന്നിവ തടയുന്നതിന് സഹായകരമായ ആൽമരം, നീർമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ വയനാട് പുത്തുമല, ചൂരൽമല മേഖലകളിൽ നട്ടുപിടിപ്പിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയായ റൂഹി മെഹസാബ് ഖനി പുത്തുമലയിൽ അരയാൽ മരതൈ നട്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായിരുന്നു.

വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി ഹരിലാൽ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, റേഞ്ച് ഓഫീസർ, ‘മരങ്ങൾ നടന്നവരുടെ ദേശീയ കൂട്ടായ്മ’യുടെ കോഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉത്തര കേരള പര്യാവരൺ സംയോജക്ക് ടി.എസ്. നാരായണൻ, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ നഴ്സിംഗ് കോളേജുകളുടെ പ്രിൻസിപ്പൽ ലിഡ ആന്റണി, കോളേജ് യൂണിയൻ ചെയർമാൻ എം.ബി. അഭിനവ്, ആസ്റ്റർ വളണ്ടിയർ ലീഡ് മുഹമ്മദ് ബഷീർ, കൂട്ടായ്മയുടെ പ്രവർത്തകരായ ബിന്ദു തോമസ്, എൻ. നരേന്ദ്രനാഥ്, അബ്ദുൽ റഹ്മാൻ, ശ്രീ ജി. ആദിത്യ, എൻ.ബി. നന്ദന എന്നിവർ പങ്കാളികളായി.

വനം റേഞ്ച് ഓഫീസർമാരായ പി. സുനിൽ, കെ. ബിജു എന്നിവരും നിരവധി വനം വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ നഴ്സിംഗ് വിദ്യാർത്ഥികളും ചേർന്ന് നൂറിലധികം വൃക്ഷത്തൈകൾ പ്രശ്നസാധ്യതയുള്ള മേഖലകളിൽ നട്ടുപിടിപ്പിച്ചു. ജൂൺ മൂന്നിന്, മരം നടന്നവരുടെ ദിനത്തോടനുബന്ധിച്ച് വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം, സൗത്ത് വയനാട് വനം ഡിവിഷൻ, വൃക്ഷങ്ങൾ നടന്നവരുടെ ദേശീയ കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *