May 6, 2026

അന്താരാഷ്ട്ര പരിസ്ഥിതി ദിനം ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ വകുപ്പ്

0
19
By ന്യൂസ് വയനാട് ബ്യൂറോ

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കാര്‍ബണ്‍ എമിഷന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ദിനത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ഗ്രീന്‍ കേരള റൈഡ് സംഘടിപ്പിക്കുന്നത്. ഒന്നിച്ചിറങ്ങാം, കാര്‍ബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നാളെ രാവിലെ 9.30 ന് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്ര കമ്മ്യൂണിറ്റി പൂളിങ്ങിന്റെ ഭാഗമായി തിരഞ്ഞെടുത്ത പൊതുഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ചായിരിക്കും.

ഗ്രീന്‍ കേരള റൈഡിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗത സൗകര്യങ്ങള്‍, ഇലക്ട്രിക്ക് വാഹങ്ങള്‍, സൈക്കിള്‍-കാല്‍നട യാത്ര മാര്‍ഗ്ഗങ്ങളാല്‍ ഓഫീസുകളിലെത്തും. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലെ ത്രിതല പഞ്ചായത്തുകളിലെ ജീവനക്കാരം ജനപ്രതിനിധികളും ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് ഒരുമിച്ച് യാത്രചെയ്യാന്‍ ഒരു വാഹനം ക്രമീകരിച്ചുള്ള കമ്മ്യൂണിറ്റി പൂളിങ്, സ്വകാര്യ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഒരേ റൂട്ടില്‍ നിന്നുള്ള സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് ഒരു വാഹനത്തില്‍ ഓഫീസിലെത്താന്‍ വെഹിക്കിള്‍ പൂളിങ്, സൈക്കിളിങ്, പൊതുഗതാഗത സംവിധാനങ്ങള്‍, കാല്‍നടയാത്രകള്‍ എന്നിവ ഗ്രീന്‍ കേരള റൈഡിന് ഉപയോഗപ്പെടുത്താം. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ അവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഗ്രീന്‍ കേരള റൈഡുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, പ്രദര്‍ശന മേളയും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *