യുഡിഎഫ് ജനപ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
മാനന്തവാടി:മാനന്തവാടി ബ്ലോക് പഞ്ചായത്ത് യു ഡി എഫ് ജനപ്രതിനിധികള്‍ സെക്രട്ടറിയെ ഉപരോധിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ബ്ലോക് പഞ്ചായത്ത് ഡിലിമിറ്റേഷന്‍ തയ്യാറാക്കിയത് അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍ മാനദന്ധങ്ങള്‍ പാലിക്കാതെയാണെന്നും ആരോപിച്ചാണ് ഉപരോധം.ഇതുമായി ബന്ധപ്പെട്ട് ഡി ലിമിറ്റേഷന്‍ ഓഫിസര്‍ക്ക് പരാതി നല്‍കുമെന്നും അവിടെയും നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
നിലവില്‍ പതിമൂന്ന് ഡിവിഷന്‍ ഉള്ള ബ്ലോക്കില്‍ ഒരു ഡിവിഷന്‍ കൂടിയപ്പോള്‍ പുതുതായി തിരുനെല്ലി പഞ്ചായത്ത് ആശ്രയിച്ചാണ് ഡിവിഷന്‍ നിലവില്‍ വരുന്നത്. എന്നാല്‍ പുതിയൊരു ഡിവിഷന്‍ ഉണ്ടാക്കാനുള്ള ജനസംഖ്യ ഇല്ലാത്ത തിരുനെല്ലിയിലേക്ക് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ ഡിവിഷനിലെ ആറാം വാര്‍ഡ് കൈതക്കൊല്ലി, തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനിലേക്ക് കൂട്ടി ചേര്‍ത്താണ് ജനസംഖ്യ അനുപാതം പൂര്‍ത്തീകരിച്ചിരിക്കുന്നത്.എന്നാല്‍ ഡിവിഷനില്‍ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് നേരിട്ട് യാത്രാ സൗകര്യം ഉണ്ടാകണമെന്ന വ്യവസ്ഥ നില നില്‍ക്കെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കൈതക്കൊല്ലിയില്‍ നിന്നും കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന തിരുനെല്ലി ഡിവിഷനില്‍ എത്താന്‍ മാനന്തവാടി മുന്‍സിപ്പാലിറ്റിയും കടന്ന് 45 കി.മീ. സഞ്ചരിച്ച് എത്തണം ഇത് സര്‍ക്കാര്‍ മാനദന്ധങ്ങള്‍ക്കെതിരാണ്.മാത്രവുമല്ല കൈതക്കൊല്ലി വാര്‍ഡില്‍ താമസിച്ച് വരുന്നത് മാറ്റിപാര്‍പ്പിച്ച തമിഴ് വംശചരും ഭൂരിപക്ഷം ആദിവാസി വിഭാഗങ്ങളുമാണ് ഇവരോട് ചെയ്യുന്നത് മനുഷ്യത്വ ലംഘനവുമാണ്.നാല്‍പ്പതിനായിരത്തിലതികം ജനസംഖ്യയുള്ള വെള്ളമുണ്ടയില്‍ പുതിയ ഡിവിഷന്‍ വരുന്നതിന് പകരം ഇരുപത്തി ഒന്‍പതിനായിരമുള്ള തിരുനെല്ലില്‍ രൂപികരികരിക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണെന്നും ഇത് പോലെ പല പഞ്ചായത്തിലെയും വാര്‍ഡുകളെ രാഷ്ട്രിയപരമായാണ് വിഭജിച്ചതെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. മെമ്പര്‍മാരുടെ സമരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി യു ഡി എഫ് നേതാക്കള്‍ എത്തുകയും സെക്രട്ടറിയുമായി വാക്ക് പോരില്‍ കലാശിക്കുകയും മാനന്തവാടി സബ്ബ് ഇന്‍സ്പെക്ടര്‍ പവനന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തിയാണ് വിഷയം ശാന്തമാക്കിയത്.
ജനപ്രതിനിധികളായ പി.ചന്ദ്രന്‍,അസീസ് വാളാട്,സല്‍മ മോയിന്‍,ജോയ്സി ഷാജു,ബാലന്‍ വെള്ളരിമല്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.യു ഡി എഫ് നേതാക്കളായ സി.പി.മൊയ്തീന്‍,എം.ജി.ബിജു,എ.എം.നിശാന്ത്,ജില്‍സന്‍ തൂപ്പുകര,കമ്മന മോഹനന്‍,പി.വി.എസ്.മൂസ,ഉഷാ വിജയന്‍,കെ.വി.ജോണ്‍സന്‍,ടോമി ഓടക്കല്‍,വിനോദ് തോട്ടത്തില്‍,അബ്ദുള്ള കേളോത്ത്,ജോസ് പാറക്കല്‍,എം.ജി.ബാബു,ഗിരിജ സുധാകരന്‍,മോയിന്‍ കാസിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply