September 14, 2026

കാട്ടിക്കുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
eiLXA2026068
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി കാട്ടിക്കുളം ടൗണിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കണിയാമ്പറ്റ മില്ലുമുക്ക് തുരുത്തിക്കണ്ടിയിൽ മുഹമ്മദ് സൽമാൻ (24) ആണ് 4.6 ഗ്രാം എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായത്.

ഇന്ന് രാവിലെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ബസ്സിൽ കമ്പളക്കാടുള്ള വീട്ടിലേക്ക് വരികയായിരുന്ന മുഹമ്മദ് സൽമാനെ കാട്ടിക്കുളം ടൗണിൽ വെച്ച് പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *