February 15, 2026

വയനാടിന്റെ ജൈനസംസ്‌കൃതി: പുസ്തക പ്രകാശനം ഇന്ന്

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ജൈനസംസ്‌കൃതി വയനാട്ടില്‍ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകര്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ പുസ്തകം കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങും.ഐ.എസ്.ആര്‍.ഒയുടെ എന്‍.എസ്.ഐ.എല്‍ റിട്ട. ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രെഫ. കെ.ഐ ജയശങ്കര്‍ പുസ്തകം പരിചയപ്പെടുത്തും.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.വിവേകാനന്ദന്‍ അധ്യക്ഷത വഹിക്കും. മീഡിയ വിങ്ങ്‌സ് ആണ് പ്രസാധകര്‍. പുസ്തകരചയിതാവ് ശിവരാമന്‍ പാട്ടത്തില്‍, ഡോ. നിര്‍മല്‍ കുമാര്‍ ശിവരാമന്‍, ഇ.ഡി വെങ്കിടേശന്‍, അഭിനവ് കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *