June 16, 2025

മാനന്തവാടി ബ്ലോക്ക്‌ ഭരണസമിതിക്ക് ക്ഷേമപത്രം കൈമാറി

0
IMG_20250609_200359

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ക്ഷേമപത്രം നൽകി അനുമോദിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്‌തു. ജനപ്രതിനിധി എന്ന നിലയിൽ നാളിതുവരെ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും സഹായത്തേയും ശ്ലാഘിച്ചുകൊണ്ടുള്ളതായിരുന്നു ക്ഷേമപത്രം.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം,മറ്റ് അവശ്യ സേവനങ്ങൾ,
അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ക്രിയാത്മക വികസന പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്ത് മറ്റ് തദ്ദേശ സംവിധാനങ്ങൾക്ക് മാതൃകയാവാൻ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ്‌ എ. കെ ജയഭാരതി,മെമ്പർമാരായ പി. ചന്ദ്രൻ, പി.കെ അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *