പുൽപ്പള്ളിയിൽ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ: നാല് ലിറ്റർ മദ്യം പിടികൂടി
പുൽപ്പള്ളി: പുൽപ്പള്ളി ചീയമ്പം 73-ൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് ലിറ്റർ പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുൽപ്പള്ളി പാടിച്ചിറ വില്ലേജിലെ അമരക്കുനി സ്വദേശി സുരേഷ്. എൻ.പി (54) ആണ് പിടിയിലായത്. ഇയാൾ ചീയമ്പം 73 കവലയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു.
മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി 73 കവലയിലും പരിസരങ്ങളിലും വിൽപന നടത്തുന്നുണ്ടെന്ന് എക്സൈസ് ഇൻ്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും, ഐ.ബി. പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സുരേഷ് പിടിയിലായത്.
പിന്നീട് ഇയാളെ മാനന്തവാടി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
പരിശോധനാ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കെ.വി, സി.ഇ.ഒ.മാരായ അമൽ തോമസ്, നിഷാദ് വി.ബി, സി.ഇ.ഒ. ഡ്രൈവർ വീരാൻ കോയ എന്നിവരും ഉണ്ടായിരുന്നു.





Leave a Reply