March 15, 2026

കെ. നജീബിന് വെള്ളമുണ്ട കേരള ബാങ്ക് യാത്രയയപ്പ് നൽകി: ജനകീയ മാനേജർക്ക് സ്തുത്യർഹമായ സേവനം

0
IMG_20250611_105204
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കഴിഞ്ഞ അഞ്ചര വർഷക്കാലം കേരള ബാങ്ക് വെള്ളമുണ്ട ബ്രാഞ്ചിനെ ജനകീയമാക്കി മാറ്റിയ മാനേജർ കെ. നജീബിന് ബാങ്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. മാനന്തവാടി മെയിൻ ബ്രാഞ്ചിലെ സീനിയർ മാനേജരായി ചുമതലയേൽക്കുന്ന നജീബിന്റെ സ്തുത്യർഹമായ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.

അഞ്ചര വർഷത്തെ സേവന കാലയളവിൽ, കെ. നജീബിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട ബ്രാഞ്ച് ജില്ലയിലെ മികച്ച ബ്രാഞ്ചുകളിലൊന്നായി ഉയർന്നു. ബിസിനസ് വർദ്ധിപ്പിച്ചും കുടിശ്ശിക നിവാരണം നടത്തിയും ജനങ്ങളുമായി സൗഹൃദപരമായ സമീപനം പുലർത്തിയും ബാങ്കിനെ ഉന്നതിയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവിൽ നിരവധി പുരസ്കാരങ്ങളും ബ്രാഞ്ചിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തിൽ അസിസ്റ്റന്റ് മാനേജർ മണി രത്നം അധ്യക്ഷത വഹിച്ചു. മഞ്ജുഷ സ്വാഗതവും, ജംഷീർ അലി നന്ദിയും പറഞ്ഞു. അബ്ദുൾ മുത്തലിബ്, മുനീറ, ജിഷ്ണു, നിമിഷ, ജലീൽ തുടങ്ങിയവർ കെ. നജീബിന് ആശംസകൾ നേർന്നു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *