സ്കൂൾ കിറ്റ് വിതരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു: എം എസ് എഫ് – ഹരിത കമ്പളക്കാട് യൂണിറ്റ് മാതൃകയായി
കമ്പളക്കാട്: എം എസ് എഫ് – ഹരിത കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ കിറ്റ് വിതരണം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്, അടുത്തിടെ വാഹനാപകടത്തിൽ മരണപ്പെട്ട ദിൽഷാനയുടെ അനുസ്മരണ പ്രാർത്ഥനാ സദസ്സും നടന്നു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിൻഷാദ് അറക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ, ടൗൺ ഖത്തീബ് ഉവൈസ് വാഫി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത് മുഖ്യപ്രഭാഷണം നടത്തി.
സയാൻ പള്ളിപ്പറമ്പൻ സ്വാഗതം ആശംസിച്ചു. മുനീർ ചെട്ട്യാൻ കണ്ടി, അജു സിറാജുദ്ദീൻ, ഹാഷിം പി ടി, അഫ്സൽ, ഷാഫി, യാസർ, ഷാമിൽ, നജാ ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, ഒരു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിനിയെ അനുസ്മരിക്കാനും പ്രാർത്ഥിക്കാനും ഈ പരിപാടി അവസരമൊരുക്കി.





Leave a Reply