പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 23 വർഷം തടവും പിഴയും
മീനങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 23 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി. പുൽപ്പള്ളി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി.എൻ. ഷിജുവിനെ (44) ആണ് ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു വർഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടിയെ ഷിജു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു ആന്റണിയാണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന്, പി.ജെ. കുര്യാക്കോസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്‌പെക്ടർമാരായ സി. രാംകുമാർ, കെ.ടി. മാത്യു, എ.എസ്.ഐ വി.എം. സബിത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.





Leave a Reply