February 18, 2026

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടി

0
IMG_20250611_203114
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:തരുവണയിൽ നിന്ന് ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഷാജഹാൻ അലി (22) എന്നയാളിൽ നിന്നാണ് വെള്ളമുണ്ട പൊലീസ് 0.10 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി തരുവണയിൽ ഷാജഹാൻ അലി ബഹളമുണ്ടാക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ പരിശോധനയിൽ അരയിൽ ഒളിപ്പിച്ച നിലയിൽ ബ്രൗൺ ഷുഗർ കണ്ടെത്തുകയായിരുന്നു.

വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, സീനിയർ സി.പി.ഒ അനസ്, സി.പി.ഒമാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *