May 6, 2026

ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരില്‍ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സംസ്ഥാന കായിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് മെമ്പര്‍മാര്‍ അനധികൃതമായി ഫണ്ട് കൈപറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും തുക തിരിച്ച് പിടിക്കണമെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 7ന് രാവിലെ നടന്ന ലളിതമായ പരിപാടിക്ക് ചെയ്യാത്ത പ്രവൃത്തിക്കും വാങ്ങാത്ത സാധന സാമഗ്രികള്‍ക്ക് കള്ള ബില്ല് നല്‍ക്കിയും തുക പെരുപ്പിച്ച് കാണിച്ചും പഞ്ചായത്ത് അംഗങ്ങള്‍ തന്നെ അവരുടെ പേരില്‍ തുക എഴുതി വാങ്ങുന്നത് നിയമ വിരുദ്ധവും പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ക്കെതിരുമാണെന്നും യു.ഡി.എഫ്.

തൊപ്പി വാങ്ങിയിട്ടില്ല. ഭക്ഷണം നല്‍കിയിട്ടില്ല. ഇതിനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുക കൈപ്പറ്റി.ചെറിയ തുണി പന്തല്‍, മൈക്ക് എന്നിവയ്ക്ക് മാത്രം 25500 രൂപയുടെ ബില്ലാണ് നല്‍ക്കിയത്.പഞ്ചായത്ത് സെക്രട്ടറിയോ നിര്‍വഹണ ഉദ്യോഗസ്ഥനോ ക്വട്ടേഷന്‍ ക്ഷണിച്ച് ബില്ലും വൗച്ചറും പ്രകാരം തുക അനുവദിക്കുന്നതിന് പകരം ഭരണകക്ഷിയിലെ നാല് മെമ്പര്‍മാര്‍ തന്നെ ചെലവ് നടത്തിയതായി കാണിച്ച് തുക കൈപ്പറ്റിയത്.ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഈ തുക നല്‍ക്കിയ നടപടിക്കെതിരെ യു.ഡി.എഫ് മെമ്പര്‍മാര്‍ പ്രതിഷേധിക്കുകയും തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
അമ്മത് കൊടുവേരി, കെ.കെ സി. മൈമൂന, എം.ലതിക, റംല മുഹമ്മദ്, ഷൈജി ഷിബു എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *