April 17, 2026

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

കേരളാ ഹോട്ടല്‍ ആന്റ്റെസ്റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി പതിനഞ്ചാമത് നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
കെ.എച്ച്.ആര്‍.എ. മാനന്തവാടി കമ്മറ്റി പ്രസിഡണ്ട് ഗഫൂര്‍ സാഗര്‍ അദ്ധ്യക്ഷത വഹിച്ചു.പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സന്‍ സി കെ. രത്‌നവല്ലി നിര്‍വ്വഹിച്ചു. കെ എച്ച്ആര്‍ എ സംസ്ഥാന സെക്രട്ടറി അനിഷ് ബി നായര്‍ മുഖ്യപ്രഭാക്ഷണം നടത്തി.

മാനന്തവാടി മുനിസപ്പല്‍വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍,ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അജി എസ് , കെ എച്ച്ആര്‍, സംസ്ഥാന സെക്രട്ടറി സജീര്‍ മലപ്പുറം ,ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, മലപ്പുറം ജില്ലാ പ്രസിഡണ്ട് സി.എച്ച്.അബ്ദുല്‍ സമദ്, വയനാട് ജില്ലാ സെക്രട്ടറി യു. സുബൈര്‍, മുജീബ് ചുണ്ട,
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്പിആര്‍.ഉണ്ണികൃഷ്ണന്‍,
സംസ്ഥാന കമ്മറ്റി അംഗംബിജുമന്ന,എന്‍.ആര്‍.നസീര്‍,പ്രസീത മുകുന്ത്, പി.ആര്‍. ഉഷ, പി.മമ്മൂട്ടി ഷാജി കേതാരം, കെ.രാഘവന്‍ , പി.ജെ.ജോണ്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. മാനന്തവാടി കെ.എച്ച്.ആര്‍.എ.സിക്രട്ടറി സാബു സവായഹൗസ് സ്വഗതവുംവൈസ് പ്രസിഡണ്ട് റഫീഖ് വിന്നേഴ്‌സ് നന്ദിയും പറഞ്ഞു.കഴിഞ്ഞ 15 വര്‍ഷമായികിടപ്പിലായ രോഗികളുടെ മക്കള്‍ക്കും, രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവരുടെ മക്കള്‍ക്കും ബേഗ്, പുസ്തകം,തുടങ്ങിയ
പഠനഉപകരണങ്ങള്‍ വിതരണം ചെയ്ത് വരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *