April 23, 2026

കാപ്പി കർഷകർക്ക് സബ്സിഡി ആവശ്യപ്പെട്ട് പ്രമേയം

0
IMG_20250615_202854
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കഴിഞ്ഞ വർഷം അപേക്ഷിച്ച മുഴുവൻ കാപ്പി കർഷകർക്കും വിവിധ ഇനങ്ങളിലുള്ള സബ്സിഡി വിതരണം ചെയ്യണമെന്നും, വയനാട്ടിലെ കാപ്പി കർഷകർക്ക് വളം സബ്സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും കൽപ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. അനൂപ് പാലക്കുന്ന് പ്രസിഡന്റായും, അലി ബ്രാൻ വൈസ് പ്രസിഡന്റായും, മധു ബൊപ്പയ്യ സെക്രട്ടറിയായും, മോഹൻ രവി ജോയിന്റ് സെക്രട്ടറിയായും, ജൈനൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിലേക്ക് പ്രശാന്ത് രാജേഷ്, ചിറദീപ്, വിനയ് വി.ബി, സാജൻ പി.എസ്, സുറജിത്ത്, സുജാദ എം.എ, രേഖ, ബിശ്വനാഥ് പി.എം എന്നിവരെയും തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *