April 30, 2026

മേല്‍ വാടക സമ്പ്രദായം തടയും ബില്‍ഡിങ്ങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

കെട്ടിട ഉടമകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റി വയനാട് സ്‌ക്വയര്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു. പ്രസിഡണ്ട് എന്‍.എ. ഫൗലാദ് അധ്യക്ഷനായി. കെട്ടിട ഉടമകള്‍ക്ക് ചെറിയ വാടക നല്‍കി വലിയ നിരക്കില്‍ മേല്‍ വാടകയ്ക്ക് നല്‍കുന്ന വാടകക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കെട്ടിട നികുതിയില്‍ വര്‍ഷം തോറും 5% വര്‍ദ്ധനവ് ആണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാലാനുസൃതമായ വാടക വര്‍ദ്ധനവ് ലഭിക്കാത്തത് കാരണം പല കെട്ടിട ഉടമകളും ഫെയര്‍റെന്റ് നു വേണ്ടി കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. നിയമ നടപടികളിലേക്ക് പോകാതെ പരസ്പരം സഹകരിച്ച് പോകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കേന്ദ്ര മാതൃക വാടക നിയമബില്‍ പാസാക്കണമെന്ന് യോഗം പ്രമേയം പാസാക്കി.നിരണ്‍ വി, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം അലി ബ്രാന്‍,നാസര്‍ സി, വി എം വത്സന്‍ ക്രിസ്റ്റി പോള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *