ബസിന്റെ ചില്ല് തലകൊണ്ട് തകര്‍ത്ത് യാത്രക്കാരന്‍ പുറത്തേക്ക് ചാടി
മാനന്തവാടി: കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തലകൊണ്ട് തകര്‍ത്ത് യാത്രക്കാരന്‍ പുറത്തേക്ക് ചാടി. പരിക്കേറ്റ് യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മുതല്‍ മാനന്തവാടിയിലേക്ക് സര്‍വീസ് ചെയ്തുകൊണ്ടിരുന്ന ബസിലാണ് ഇന്ന് രാവിലെ ദ്വാരകയ്ക്ക് സമീപം സംഭവം ഉണ്ടായത്. ജാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്ക് മാനസിക ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം





Leave a Reply