June 19, 2026

കല്ല്യാണത്തുംപള്ളിക്കല്‍ മഖാം ഉറൂസ് മുബാറക്ക് ആരംഭിച്ചു

0
site-psd-18
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചരിത്ര പ്രസിദ്ധമായ കല്ല്യാണത്തുംപള്ളിക്കല്‍ മഖാം ഉറൂസ് മുബാറക്ക് ആരംഭിച്ചുവെന്നും 19 ന് അന്നദാനത്തോടെ സമാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ശൈഖ് ശാഹുല്‍ മുര്‍ത്തളാ തങ്ങളുടെ ഉറൂസിന് തുടക്കം കുറിച്ച് സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. നാളെ രാത്രിഏഴ് മണിക്ക് മദ്രസ വിദ്യാത്ഥികള്‍ ബുര്‍ദ അവതരിപ്പിക്കും പൊതുസമ്മേളനം സമസ്തജില്ലാവൈസ് പ്രസിഡണ്ട് എം. ഹസ്സന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ ഷബീര്‍ കല്ലങ്കോടന്‍, ചെയര്‍മാന്‍ ഇബ്രാഹിം പൂവന്‍,അബ്ദുള്ള കുരുടന്‍, ഷാജഹാന്‍ എ.കെ എന്നിവര്‍ സംബന്ധിച്ചു.

ഷൗക്കത്തലി മൗലവി വെള്ളമുണ്ട,മുനീര്‍ യമാനി, സയ്യിദ് മുഹമ്മദ് ഖാസിം,ആഷിഖ് വാഫി, ജമീല്‍ അഹമ്മദ് ഖാസിമി, ഉസ്മാന്‍ഫൈസി,ഷമീംഫൈസി,
ഡോ: ഹാഷിം കെ.എ.എന്നിവര്‍ സംബന്ധിക്കും. 18 ന് (ബുധനാഴ്ച) ദിക്‌റ്ദുആ മജ് ലിസിന് സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും അല്‍ഹാഫിള് സയ്യിദ് സാബിത്ത് റഹ്‌മാനി, സലാലുദ്ദീന്‍ റ്റി.എ. നൗഷാദ് മണ്ണാര്‍, അലി ബ്രാന്‍, സി.കെ.അബ്ദുല്‍ മജീദ് ദാരിമി, ജംഷീര്‍ ബാഖവി കെല്ലൂര്‍, അലി യമാനി പന്തിപ്പൊയില്‍,ഡോ.അഹമ്മദ് കബീര്‍ ബാഖവി,അബ്ദുറഹിമാന്‍ കൊണിയന്‍, എന്നിവര്‍ സംബന്ധിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ശൈഖ് ശാഹുല്‍ മുര്‍ത്തള മൗലീദിന് സയ്യിദ് ശിഹാബുദ്ധീന്‍ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കും,ഖത്ത മുല്‍ ഖുര്‍ആന് പാണക്കാട് സയ്യിദ്ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ഒരു മണിക്ക് അന്നദാനത്തോടെ ഉറൂസ് മുബാറക്ക് സമാപിക്കുമെ
മെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *