തരിയോട് ഫോറസ്റ്റില്‍ വിത്തൂട്ട് നടത്തി തരിയോട് സെന്റ് മേരീസ് യു.പി സ്‌കൂള്‍
തരിയോട്:സുഗന്ധഗിരി ഫോറസ്റ്റ് ഡിവിഷന്‍ തരിയോടുമായി സഹകരിച്ച് വനത്തില്‍ വിത്തൂട്ട് നടത്തി. വിവിധ വിത്തുകള്‍ ബോളുകളാക്കി കാട്ടില്‍ എറിഞ്ഞു. കാട്ടിലെ മൃഗങ്ങള്‍ക്ക് അവയ്ക്കുള്ള ഭക്ഷണം കാട്ടില്‍ ലഭ്യമാക്കി നാട്ടിലിറങ്ങുന്നത് തടയുന്നതിന് വേണ്ടിയാണിത് നടത്തിയത്. തരിയോട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി ജി ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ് അധ്യക്ഷനായി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ഷിബു,അധ്യാപകരായ സിസ്റ്റര്‍ അല്‍ഫോന്‍സ, ജിസ്സിന്‍ മരിയ, അജീഷ് സേവ്യര്‍, എന്നിവര്‍ സംസാരിച്ചു.ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ ശിശിര ,വിദ്യ വി. എം വിജയന്‍,കേളു,ബിനീഷ്,അനൂപ് വിഎസ്എസ് പ്രസിഡന്റ് റോബി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply