June 18, 2026

വായനാശീലം തിരിച്ചുപിടിക്കാന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മലയാളിയുടെ പുസ്തക വായനാശീലം തിരിച്ചു കൊണ്ടുവരുന്നതിന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു .കെ പി സി സി സംസ്‌ക്കാര സാഹിതി ജില്ലാ കമ്മിറ്റി എം.ജി ടി ഹാളില്‍ നടത്തിയ വായനാദിനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.സുധാ മേനോന്റെ ഇന്ത്യ എന്ന ആശയം എന്ന പുസ്തക ചര്‍ച്ച അവതരണം മുട്ടില്‍ ഡബ്‌ളിയു എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി കബീര്‍ നിര്‍വഹിച്ചു.

പുസ്തകത്തിലെ രചനകള്‍സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സവിശേഷതകളും ഇന്നിന്റെ ഇന്ത്യയും എന്നതു തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.പി.എന്‍ പണിക്കരുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷം വഹിച്ചു.കണ്‍വീനര്‍ സി.കെ ജിതേഷ്, എം വി രാജന്‍, സുന്ദര്‍രാജ് എടപ്പെട്ടി, കെ ശശികുമാര്‍, സി വി നേമരാജന്‍ വന്ദന ഷാജു,സജി മണ്ഡപത്തില്‍ എബ്രഹാം കെ മാത്യു, ആയിഷപളളിയാല്‍, ഒ.ജെ മാത്യു, രമേശന്‍ മാണിക്കന്‍, ബെന്നി വട്ടപ്പറമ്പില്‍, കെ പത്മനാഭന്‍, സന്ധ്യ ലിഷു, പ്രസന്ന രാമകൃഷ്ണന്‍, കെ.കെ രാജേന്ദ്രന്‍,വയനാട് സക്കറിയാസ് ഉമ്മര്‍പൂപ്പറ്റ, ഷേര്‍ളി ജോസ്, വി കെ ഭാസ്‌ക്കരന്‍.വി പി പ്രേംദാസ് ,എം ജി ഉണ്ണി, സുജാത മഹാദേവന്‍എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news