അവര്‍ ഹോം അന്തേവാസികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു
കല്‍പ്പറ്റ:കോട്ടത്തറ പഞ്ചായത്തിലെ വൈപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ ഹോം അന്തേവാസികള്‍ക്ക് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ജില്ലാ കമ്മിറ്റി സ്‌കൂള്‍ യൂണിഫോം നല്‍കി. വാളല്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അന്തേവാസികള്‍ക്കാണ് യൂണിഫോം നല്‍കിയത്.
ഹെഡ് മാസ്റ്റര്‍ തോമസ് പി വര്‍ഗ്ഗീസ് അദ്ധ്യക്ഷനായി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ് യൂണിഫോം കൈമാറി.ഗഫൂര്‍ വെണ്ണിയോട് ജാഫര്‍ മാസ്റ്റര്‍, മമ്മൂട്ടി അഞ്ചുകുന്ന്,എം.എ സൈഫുന്നിസ ,സ്വാലിഹ് മാസ്റ്റര്‍,കെ. എസ് അനൂപ്,വി.ടി ഷൈജുരാജ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply