പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിര്‍വ്വഹിക്കണം എസ്.ഡി.പി.ഐ
കല്‍പ്പറ്റ: ഉപരിപഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കര്‍ത്താക്കള്‍ കടമ നിര്‍വ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യമായ സ്ഥിരം ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനകീയ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.ജില്ലാ പ്രസിഡണ്ട് എ.യൂസുഫ് അദ്ധ്യക്ഷനായി.
പിന്നോക്ക ജില്ലയായ വയനാടിനോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വണ്‍ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്കായി മാനേജ്മെന്‍ടുകളും വടക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ അധികൃതരുടെ കനിവിനയായി കാത്തു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്.
കഴിവു തെളിയിച്ചവര്‍ക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 11,640 വിദ്യാര്‍ഥികളില്‍ 11,592 വിദ്യാര്‍ഥികളും അര്‍ഹത നേടിയിട്ടുണ്ട്. 11,036 സീറ്റുകളാണ് ജില്ലയില്‍ ആകെയുള്ളത്. സേ പരീക്ഷ കഴിയുന്നവരും അണ് എയ്’ഡഡ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൂടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജില്ലയിലെ സീറ്റ് ക്ഷാമം കൂടുതല്‍ രൂക്ഷമാവും. ക്ലാസ്സുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം. 50ല്‍ നിന്നും 60-65ലെത്തി നില്ക്കുന്ന ജംബോ ബാച്ചുകളാണ് നിലവിലുള്ളത്. അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതം വര്‍ദ്ധിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാവും. ഭരണ വാര്‍ഷീകവും ആഘോഷങ്ങളും നടത്തി ധൂര്‍ത്തും ദുര്‍വ്യയവും പതിവാക്കിയ സര്‍ക്കാര്‍ സാമ്പത്തീക പ്രതിസന്ധി കാരണമായ് പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്.
തോമസ് കെ.ജെ, സല്‍മ അഷ്റഫ്, ബബിത ശ്രീനു, എന്‍.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ജിലാ ട്രഷറര്‍ കെ.പി സുബൈര്‍ നന്ദിയും പറഞ്ഞു.




Leave a Reply