June 18, 2026

വിദ്യാര്‍ഥികളുടെ എഴുത്തും വായനയും പഠനത്തിന് കരുത്തേകും : എളമരം റഹ് മതുള്ള സഖാഫി

0
site-psd-16
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വചനം തന്നെ എഴുത്തും വായനയും പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടാന്‍ ധാരാളം വായനയും എഴുത്തും ആവശ്യമാണെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം റഹ് മതുള്ള സഖാഫി പറഞ്ഞു. അന്താരാഷ്ട്ര വായനാദിനത്തോടനുബന്ധിച്ച് പനമരം ബദ്‌റുല്‍ ഹുദയില്‍ നാദി ദഅവ സ്റ്റുഡന്‍സ് യൂനിയന്‍ സംഘടിപ്പിച്ച വായനാവാരവും ഈ വര്‍ഷത്തെ സ്റ്റുഡന്‍സ് യൂനിയനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഉസ്മാന്‍ മൗലവി അധ്യക്ഷനായി.

റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി , നൗഫല്‍അഹ്‌സനി, ഹാഫിള് റബീഅ് അസ്ഹരി, ആസിഫ് അദനി , ഹാഫിള്‌സിനാന്‍ ജിപി തുടണ്ടിയവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news