September 14, 2026

ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആഘോഷിച്ചു

0
IMG_20250619_193828
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനാദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വായിച്ച പുസ്തകങ്ങളുടെ അവലോകനം അവതരിപ്പിച്ചു. കൂടാതെ, പുസ്തക വിതരണവും നടന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.കെ. ഷിജിത്ത് കുമാർ എന്നിവർ വായനാദിന സന്ദേശം നൽകി.

എസ്.പി.സി യൂണിറ്റ് സി.പി.ഒ പി.ബി. വൈശാഖ്, എ.സി.പി.ഒ എ.ഡി. ബിന്ദു, കമാൻഡർ ബെസിൻ റനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഈ ആഘോഷം സഹായകമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *