September 13, 2026

കാക്കവയല്‍ സ്കൂളില്‍ വിജയോത്സവം

0
IMG_20250620_210821
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയല്‍ : ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വിജയോത്സവം നടത്തി. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. വിശേശ്വരന്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകന്‍ കെ.എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്‍ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനന്തവാടി എ.ഇ.ഒ എം. സുനില്‍കുമാര്‍ ഉപഹാരം നല്‍കി.എം.പി.ടി.എ. പ്രസിഡന്റ് ലിന്റ , എസ്.എം.സി. ചെയര്‍മാന്‍ ഉമ്മര്‍പൂപ്പറ്റ, റീന, വി.പി. സോളി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.എം. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. റിയ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *