എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൽപ്പറ്റ: കൽപ്പറ്റയിലെ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏകദേശം 150 വിദ്യാർഥികൾ പങ്കെടുത്തു.
എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) അസിസ്റ്റന്റ് നോഡൽ ഓഫീസർ മോഹൻദാസ് ക്ലാസിന് നേതൃത്വം നൽകി. റാഗിംഗിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളെ ബോധവാന്മാരാക്കി.
സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ, എൻ.എസ്.എസ് കോർഡിനേറ്റർ സിന്ധു, ഡി-ക്യാപ് പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒ ബി. പ്രകാശ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. റാഗിങ് രഹിത ക്യാമ്പസിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.





Leave a Reply