അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
ബത്തേരി: കേരള സര്‍കാര്‍ ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരള,ബത്തേരി നഗരസഭ, സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ഓടപ്പള്ളം,ബത്തേരി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ കുടുംബശ്രീ, ജെആര്‍സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ വച്ച് 11 ആം അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില അധ്യക്ഷയായി.
സിഡിഎസ് ചെയര്‍പേഴ്സണ്‍ സുപ്രിയ ,ജിഎച്ച്ഡി ഓടപ്പള്ളം യോഗ ഇന്‍ട്രക്ര് റീന പി.എം വിവിധയോഗ ക്ലബ് അംഗങ്ങള്‍ മാസ് യോഗ ഡിസ്പ്ലേ നടത്തി. ജിഎച്ച്ഡി ബത്തേരി യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.അക്ഷയ ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസെടുത്തു.





Leave a Reply