May 9, 2026

ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ്

0
site-psd-26
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനദ്രോഹ സമീപനങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന യുഡിടിഎഫ് വയനാട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജൂലൈ 5ന് കല്‍പ്പറ്റ, ബ ത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. പണിമുടക്ക് പ്രചരണാര്‍ത്ഥം ജൂലൈ 7,8 തീയതികളില്‍ പഞ്ചായത്ത് തലങ്ങളില്‍ വിളംബര ജാഥകളും യോഗങ്ങളും സംഘടിപ്പിക്കും. യുഡിടിഎഫ് ജില്ലാ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷനായി.

ജൂലൈ 9 ന് ജില്ലയില്‍ ആകമാനമുള്ള പ്രധാന കേന്ദ്രങ്ങളിലും ടൗണുകളിലും സമരകേന്ദ്രങ്ങള്‍ തുറക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മുഴുവന്‍ തൊഴിലാളി നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് യുഡിടിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.എസ്ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീന്‍കുട്ടി, കണ്‍വീനര്‍ പി ഇസ്മയില്‍, ബി സുരേഷ് ബാബു, ടി ഹംസ, ഉമ്മര്‍ക്കുണ്ടാട്ടില്‍,ടി എ റെജി, സി കുഞ്ഞബ്ദുള്ള,ജ്യോതിഷ് കുമാര്‍, കെ കെ രാജേന്ദ്രന്‍, സി എ ഗോപി, ഷിനോജ് കോടന്നൂര്‍ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *