October 5, 2026

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി 

0
IMG_20250629_211212
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പനമരം കുടുംബശ്രീ മിഷൻ, പോലീസ് – എക്സൈസ് വകുപ്പുകളുമായി ചേർന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. പനമരം പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന യോഗം പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ സന്തോഷ്‌ മോൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം. സുനിൽ കുമാർ, എസ്.ഐമാരായ ദാമോദരൻ ചീക്കല്ലൂർ, എ. ജയപ്രകാശ്, ബിന്ദു ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *